‘ഞങ്ങള്‍ക്ക് ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ അത് മനുഷ്യത്വമാണ്’; രക്ഷാപ്രവര്‍ത്തനങ്ങള്‍ പബ്ലിസിറ്റിക്ക് വേണ്ടി എന്ന പ്രചാരണം നടത്തിയവരോട് ടോവിനോ

പ്രളയത്തിൽ പെട്ടവർക്ക് സഹായവുമായി പല സിനിമാതാരങ്ങളും എത്തി എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായിരുന്നു മലയാളികളുടെ പ്രിയതാരം ടോവിനോ. ആദ്യദിനം മുതല്‍ തന്നെ ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ടോവിനോ തോമസ്. അതോടെ സമൂഹ മാധ്യമങ്ങളിൽ ടോവിനോയുടെ സഹായ മനസിനെ അഭിനന്ദിച്ചുകൊണ്ട് ഏറെ പോസ്റ്റുകളും വന്നിരുന്നു. എന്നാൽ ഇതൊക്കെ താരം ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുള്ള പ്രചാരണവും ഇതിനിടയിൽ നടന്നു. ഇത്തരം കുപ്രചരകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ടോവിനോ.

‘രക്ഷാപ്രവര്‍ത്തനം നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുള്ള പ്രചാരണം വേദനിപ്പിച്ചുവെന്നും മനുഷ്യത്വത്തിന്റെ പേരിലാണ് സേവന രംഗത്തിറങ്ങിയതെന്നും ടോവിനോ ഒരു സ്വകാര്യ മാധ്യമത്തിൽ പറഞ്ഞു. ഇതിന്റെ പേരില്‍ തങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും പ്രശ്‌നമില്ലെന്നും ടോവിനോ വ്യക്തമാക്കി.

ടോവിനോയുടെ വാക്കുകള്‍ :
രക്ഷാപ്രവര്‍ത്തനം നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുള്ള പ്രചാരണം വേദനിപ്പിച്ചു. മനുഷ്യത്വത്തിന്റെ പേരിലാണ് സേവന രംഗത്തിറങ്ങിയത്. ഈ വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ സിനിമ കാണാനായി ഇപ്പൊ തന്നെ തിയേറ്ററില്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം മണ്ടന്മാരല്ല ഞങ്ങള്‍. ഈ ചെയ്തതെല്ലാം മനുഷ്യത്വത്തിന്റെ പേരിലാണ്. ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. അതിന്റെ പേരില്‍ ചെയ്യുന്നതാണ്. ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഞങ്ങള്‍ക്കൊന്നും വേണ്ട നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങളിതു ചെയ്‌തോളാം. ടോവിനോ പറഞ്ഞു.