ആപ്പിള്‍ വില കുറഞ്ഞ മാക്ബുക്ക് ലാപ്‌ടോപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു

ന്യൂയോര്‍ക്ക്: പ്രമുഖ ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ വില കുറഞ്ഞ പുതിയ മാക്ബുക്ക് ലാപ്‌ടോപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. ഇത് പുറത്തിറക്കുക ഈ വര്‍ഷം അവസാനത്തോടെയായിരിക്കും. എന്നാൽ ഇപ്പോഴത്തെ മാക്ബുക്ക് എയറിനോട് സാമ്യമുള്ളതാകും പുതിയ മോഡല്‍.

13 ഇഞ്ച് ഡിസ്‌പ്ലേയുള്ള മോഡല്‍ ഉയര്‍ന്ന റെസല്യൂഷനിലെ ആപ്പിളിന്റെ റെറ്റിന വേര്‍ഷനോടു കൂടിയതാകും പുതിയ മോഡൽ. വില കുറഞ്ഞ ആപ്പിള്‍ ലാപ്‌ടോപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്നവർക്കും സ്‌കൂളുകളിലേക്കുള്ള വലിയ ഓര്‍ഡറുകളും മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ലാപ്‌ടോപ്പ് അവതരിപ്പിക്കുന്നത് .