കെട്ടിപിടിച്ച് ചുംബിച്ചാൽ ഏത് പ്രശ്നത്തിനും പരിഹാരം; അവസാനം കിസ്സിങ് ബാബ പിടിയിൽ

കെട്ടിപിടിച്ച് ചുംബിച്ചാല്‍ ശാരീരികവും മാനസികവുമായുള്ള ബുദ്ധിമുട്ടുകള്‍ മാറുമെന്ന് വിശ്വാസികളെ പറഞ്ഞുപറ്റിച്ച കിസ്സിങ് ബാബ എന്ന രാം പ്രകാശ് ചൗഹാന്‍ അറസ്റ്റില്‍. അസമിലെ മൊറിഗോണ്‍ ജില്ലയിലാണ് സംഭവം.

മൂന്ന് മാസം മുന്‍പ് കിസ്സിങ് ബാബ എന്ന പേരില്‍ ഭൊറാല്‍ടപ്പ് ഗ്രാമത്തില്‍ ഇയാൾ അമ്പലം നിര്‍മിച്ചിരുന്നു. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍,ശാരീരിക ബുദ്ധിമുട്ടുകള്‍, മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് തന്റെ ചുംബനങ്ങൾ പരിഹാരമാകുമെന്ന് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചത്. പക്ഷേ പരിഹാരങ്ങൾ തേടിയെത്തിയ സ്ത്രീകളെ ഇയാള്‍ ഉമ്മ വെച്ച് ചൂഷണം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചതായി മൊറിഗോണിലെ പൊലീസ് മേധാവി ജെ. ബോറ പറഞ്ഞു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. തെറ്റായ കാര്യങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ചിന് ഇയാളുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.