പിഎസ്‌ജിയുടെ വിധി ഇന്ന്; നെയ്മർ അല്ലെങ്കിൽ എംബാപ്പെ പുറത്തേക്ക്!

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് പിഎസ്ജിക്കെതിരെ നടത്തിയ അന്വേഷണത്തിൽ അവസാന തീരുമാനം യുവേഫ ഇന്ന് പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ സീസണുകളിലായി നടത്തിയ ട്രാൻസ്ഫറുകളിൽ പിഎസ്ജി യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിബന്ധനകൾ ലംഘിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പാരീസ് ക്ലബിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചത്. നിബന്ധനകൾ ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തെ നേരിടാൻ തയ്യാറാണെന്നും പിഎസ്‌ജി വ്യക്തമാക്കിയിട്ടുണ്ട്. 180 ദശലക്ഷം യൂറോ എംബാപ്പയും 220 ദശലക്ഷം യൂറോയ്ക്ക് നെയ്മറിനെയും ടീമിലെത്തിച്ച പിഎസ്‌ജിക്കെതിരെ യുവേഫാ നടപടിയെടുക്കുകയാണെങ്കിൽ നെയ്മറിനെയോ എംബാപ്പയെ പിഎസ്‌ജിക്ക് വിൽക്കേണ്ടി വരും.അങ്ങനെയാണെങ്കിൽ എംബാപ്പയ്ക്കായിരിക്കും നറുക്ക് വീഴുക.എംബാപ്പയെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമം നടത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്.