”ഗോഡ്‍സെയ്ക്ക് മുമ്പ് ഞാൻ ജനിച്ചിരുന്നെങ്കില്‍ ഗാന്ധിയെ തന്‍റെ കെെകള്‍ കൊണ്ട് കൊല്ലുമായിരുന്നു” ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ നേതാവ്

മീററ്റ്: ഗോഡ്‍സെയ്ക്ക് മുമ്പ് താനുണ്ടായിരുന്നുവെങ്കിൽ ഗാന്ധിയെ താന്‍ കൊല്ലുമായിരുന്നെന്ന വിവാദ പ്രസ്‌താവനയുമായി ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ രംഗത്ത്. നാഥൂറാം ഗോഡ്‍സെയെക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ രാഷ്‍ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്‍റെ കരങ്ങൾ കൊണ്ട് കൊലപ്പെടുത്തുമെന്നാണ് പൂജ ശകുന്‍ പാണ്ഡെ പറഞ്ഞത്. ഹിന്ദു സഭ ദേശീയ സെക്രട്ടറിയും രാജ്യത്തെ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജിമാണ് വിവാദ പരാമർശം നടത്തിയ പൂജ ശകുന്‍ പാണ്ഡെ.

ഇന്ത്യയില്‍ ഇനി ഗാന്ധിയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വെടിവെച്ച്‌ കൊല്ലും ഞാൻ. രാജ്യത്തിന്‍റെ വിഭജനത്തിന് കാരണം ഗാന്ധിയാണ്. എന്നാൽ വിഭജന സമയത്ത് നിരവധി ഹിന്ദുക്കളാണ് മരണപ്പെട്ടത്. ഇനി ആരെങ്കിലും വിജഭനകാര്യം ശബ്ദിച്ചാൽ അവരെയും തീർത്ത് കളയും എന്നും പാണ്ഡ‍െ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.