നനഞ്ഞൊട്ടിയ നോട്ടുകൾ ബാങ്ക് ശാഖകളിൽ മാറ്റി നൽകില്ല; പകരം എന്ത് ചെയ്യണം?

നനഞ്ഞൊട്ടിയ നോട്ടുകൾ ഇനി ബാങ്ക് ശാഖകളിൽ മാറ്റി നൽകില്ല. പകരം റിസേർവ് ബാങ്കിന്റെ തിരുവനന്തപുരത്തെ നോട്ട് ഇഷ്യൂ വിഭാഗത്തിൽ നൽകണം, ഇത് എസ്.എൽ.ബി.സി ബാങ്കുകളോട് നിർദേശിക്കുകയായിരുന്നു. എന്നാൽ കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ ശാഖകളിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്.

ശാഖകളിലെയും കറൻസി ചെസ്റ്റുകളിലെയും നനഞ്ഞ നോട്ടുകൾ സമർപ്പിക്കുമ്പോൾ ഉണക്കി നൽകണം ആർ.ബി.ഐ.യ്ക്ക് . അതോടൊപ്പം കറൻസി ചെസ്റ്റുകളിൽ നിന്ന് മാറ്റിയെടുക്കുന്ന നോട്ടുകൾ പ്രത്യേകം സൂക്ഷിക്കേണ്ടതുമുണ്ട്.