എംജി സർവകലാശാല പരീക്ഷകൾ ആഗസ്റ്റ് 29 ന്; പരീക്ഷാർത്ഥികൾ പലരും ദുരിതാശ്വാസ ക്യാമ്പിൽ

സംസ്‌ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പരീക്ഷ ചോദ്യചിഹ്നമാവുകയാണ്. എം.ജി സർവകലാശാലയിലെ ഒന്നാം വർഷ ബി.എ എൽ.എൽ.ബി വിദ്യാർത്ഥികള്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.എം.ജി.സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ഒന്നാം വർഷ ബി.എ എൽ.എൽ.ബി പരീക്ഷ താൽകാലികമായി മാറ്റിവെയ്ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

പരീക്ഷാർത്ഥികൾ പലതും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളതിനാൽ എങ്ങനെ പരീക്ഷയെഴുതണം എന്ന ചോദ്യം വിദ്യാർത്ഥികൾ ഉന്നയിക്കാൻ കാരണം. ആഗസ്റ്റ് 29, 31 സെപ്തംബർ 3, 5 തീയ്യതികളിൽ നടക്കാനിരിക്കുന്ന പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും വൈസ് ചാൻസലർക്കും കത്ത് നൽകിയിട്ടുണ്ട്. എന്നാൽ പരീക്ഷാ തിയ്യതികളിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.