അവരുടെ പ്രണയം പൂവണിയുന്നു; ബോളിവുഡ് താരജോഡികളുടെ വിവാഹം നവംബറില്‍

ബോളിവുഡിലെ പുതിയ പ്രണയ ജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഇവരുടെ വിവാഹത്തെ കുറിച്ച് സിനിമാ ലോകത്ത് ഏറെ ഗോസിപ്പുകൾ നിറഞ്ഞിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമാവുകയാണ്. ഇരുവരുടെയും വിവാഹം നവംബര്‍ 20 ന് നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാർത്തകൾ. നടന്‍ കബീര്‍ ബേഡിയാണ് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും വിവാഹ ആശംസകള്‍ ട്വിറ്ററിലൂടെ അറിയിച്ചാണ് അദ്ദേഹം എല്ലാവര്ക്കും വിവാഹ സൂചന നല്‍കിയത്.

വിവാഹത്തിലെ മറ്റൊരു കൗതുകം വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം നടന്ന അതേ വേദി തന്നെയാണ് ഇരുവരുടെയും വേദി എന്നുള്ളതാണ്. വിവാഹ ശേഷം ഇന്ത്യയില്‍ ഗംഭീര റിസെപ്ഷനും നടക്കുന്നുണ്ട്.