ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് രാജ്യം വിടുന്ന വ്യവസായികള്‍ക്ക് അനുകൂല നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്; രാഹുല്‍ ഗാന്ധി

ലണ്ടന്‍: രാജ്യം വിടുന്നതിന് മുമ്പ് വ്യവസായി വിജയ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധൃക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് രാജ്യ വിടുന്ന വ്യവസായികള്‍ക്ക് അനുകൂല നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

എന്നാൽ ഇന്ത്യന്‍ ജയിലുകളിലെ മോശം അവസ്ഥ ചൂണ്ടിക്കാണിച്ചാണ് വിജയ് മല്യ ലണ്ടനില്‍ തുടരുന്നത്. മല്യക്ക് ജയിലില്‍ ലഭിക്കുക മികച്ച സൗകര്യങ്ങളായിരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

ജയിലുകളില്‍ കുറ്റവാളികള്‍ക്ക് ഒരേ തരത്തിലുള്ള പരിഗണനയല്ല ലഭിക്കുന്നതെന്നും അത് ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും രാഹുല്‍ പറഞ്ഞു. വിജയ് മല്യ, നീരവ് മോദി, ചോസ്കി തുടങ്ങിയ ബാങ്കു തട്ടിപ്പുകാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക ബന്ധമാണുള്ളത്. അതിനാലാണ് മോഡി അവരെ സംരക്ഷിക്കുന്നത്