പമ്പുകളില്‍ മോദിയുടെ ചിത്രമില്ലെങ്കിൽ ഇനി മുതൽ ഇന്ധനമില്ല ; പെട്രോള്‍ പമ്പുടമകള്‍ക്ക് ഓയില്‍ കമ്പനികളുടെ ഭീഷണി

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ പെട്രോൾ പമ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദർശിപ്പിക്കണമെന്നും അല്ലെങ്കിൽ ഇന്ധനം നൽകില്ലെന്നും ഓയില്‍ കമ്പനികൾ ഭീഷണിപ്പെടുത്തുവെന്ന് പെട്രോൾ പമ്പുടമകളുടെ പരാതി. ഹിന്ദു ദിനപത്രമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.മോദിയുടെ ചിത്രം പ്രദർശിപ്പിക്കുന്നതിന് പുറമെ തൊഴിലാളികളുടെ മതവും ജാതിയും വെളിപ്പെടുത്തണമെന്നും സര്‍ക്കാര്‍ അധീനതയിലുളള എണ്ണ കമ്പനികള്‍ നിര്‍ബന്ധിക്കുന്നതായാണ് പമ്പുടമകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്‍. ‘പമ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ആരെങ്കിലും എതിര് പറഞ്ഞാല്‍ ഇന്ധനം നല്‍കില്ലെന്നാണ് കമ്പനികളുടെ ഭീഷണി’യെന്ന് പറയുന്നു ഇന്ത്യന്‍ പെട്രോളിയം ഡീലേര്‍സിന്റെ പ്രസിഡന്റ് എസ്.എസ് ഗോഗി പറഞ്ഞു.