അമേരിക്കന്‍ എംബസിക്കു നേരെയുണ്ടായ ആക്രമണം; രണ്ട് പേര്‍ കൂടി പിടിയില്‍

തുർക്കി: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എംബസിക്ക് മുന്നിലൂടെ കാറില്‍ സഞ്ചരിക്കവെ അക്രമികള്‍ ആറ് തവണ വെടിയുതിര്‍ക്കുകയായിരുന്നു. പക്ഷെ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

സംഭവത്തില്‍ നാല് പേരാണ് ഇത് വരെ പൊലീസ് പിടിയിലായത്. ആക്രമണം നടത്തുന്ന സമയം നാല് പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ സംഭവത്തിന് ശേഷം എംബസി അടിച്ചിട്ടിരുന്നു. ഈ മേഖലയിലേക്കുള്ള പ്രവേശനവും നിഷേധിച്ചിരുന്നു.എന്നാൽ എംബസിക്കെതിരായ ആക്രമണത്തില്‍ നാറ്റോ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.