ചോര്‍ന്നൊലിക്കുന്ന ഗുവാഹത്തി വിമാനത്താവളം; വീഡിയോ വൈറല്‍

കനത്ത മഴയില്‍ അസമിലെ ഗുവാഹത്തി വിമാനത്താവളം ചോര്‍ന്നൊലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലോക്പ്രിയ ഗോപിനാഥ് ബോർഡോലേ അന്താരാഷ്ട്ര വിമാനത്താവളമാണ് ശക്തമായ മഴയില്‍ ചോര്‍ന്നൊലിച്ചത്.വിമാനത്താവളത്തിൽ മഴവെള്ളം ചോർന്നൊലിക്കുന്ന വീഡിയോ യാത്രക്കാരിൽ ആരോ ഒരാൾ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു. അതേ സമയം വിമാന സര്‍വീസുകളൊന്നും തടസപ്പെട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.പല യാത്രക്കാരും ചോർച്ചയിൽ നനഞ്ഞതായി പരാതിപ്പെട്ടിട്ടുണ്ട്.

വീഡിയോ കാണാം: