വഞ്ചനാ കുറ്റത്തിന് നടന്‍ ഋത്വിക് റോഷനെതിരെ കേസ്

ചെന്നൈ: ബോളിവുഡ് നടന്‍ ഋത്വിക് റോഷനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ആര്‍ മുരളീധരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചെന്നൈ സിറ്റി പൊലിസ് കേസെടുത്തത്. ഋത്വിക് റോഷനും സുഹൃത്തുക്കളായ എട്ടു പേര്‍ക്കെതിരെയുമാണ് കേസ്.

ഋത്വിക്കിന്റെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ എച്ച്‌ ആര്‍ എക്‌സിന്റെ സ്റ്റോക്കിസ്റ്റായി 2014 നിയമിച്ചിരുന്നു. എന്നാല്‍ ഋത്വിക്കും മറ്റുള്ളവരും ചേര്‍ന്ന് കമ്പനിയില്‍ നിന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

വിപണിയില്‍ കൃത്യമായി കമ്പനി ഉത്പന്നങ്ങള്‍ എത്തിക്കാതിരിക്കുക, തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗം പിരിച്ചുവിടുക എന്നിവയാണ് പരാതിയില്‍ നടനെതിരെ ഉന്നയിച്ചിരിക്കുന്ന മറ്റു ആരോപണങ്ങള്‍. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.