49 വർഷത്തിന് ശേഷം ഡിഎംകെയ്ക്ക് പുതിയ പ്രസിഡന്റ്; ഇനി ഡിഎംകെയുടെ തലപ്പത്ത് എം.കെ സ്റ്റാലിൻ

ചെന്നൈ: ഡിഎംകെയുടെ ജനറൽ കൗൺസിൽ ചേര്‍ന്ന് സ്റ്റാലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തു. ട്രഷറർ ആയി എസ് ദുരൈ മുരുകനേയും നിയമിച്ചു. എന്നാൽ 49 വർഷത്തിന് ശേഷമാണ് ഡിഎംകെയുടെ പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടാകുന്നത്.

1969 മുതൽ മരണം വരെ എം കരുണാനിധി ആയിരുന്നു പാർട്ടി അധ്യക്ഷൻ. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനായി സ്റ്റാലിൻ ട്രഷറർ പദവി രാജി വച്ച ഒഴിവിലേക്കാണ് ദുരൈ മുരുകനെ നിയമിച്ചത്. പാർട്ടിയുടെ 65 ജില്ലാ സെക്രട്ടറിമാരും ഇരുവരെയും പിന്തുനൽകുകയായിരുന്നു.

ഡിഎംകെയുടെ 2700 ലധികം പ്രതിനിധികളായിരുന്നു ജനറൽ കൗൺസിലിൽ പങ്കെടുത്തത്. എന്നാൽ സ്റ്റാലിന്‍റെ സഹോദരന്‍ അഴഗിരി വെല്ലുവിളിയുമായി ഇപ്പോഴും രംഗത്തുണ്ട്. സ്റ്റാലിനെ വെല്ലുവിളിച്ച് ചെന്നൈയില്‍ സെപ്തംബര്‍ അഞ്ചിന് മഹാറാലി നടത്തുമെന്നും അഴഗിരി പ്രഖ്യാപിച്ചിട്ടുണ്ട്.