റൊണാൾഡോയെ ഏറെ മിസ് ചെയ്യുന്നു -മാർസലോ

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടെങ്കിലും താരത്തെ ഏറെ മിസ് ചെയ്യുന്നതായി റയല്‍ മാഡ്രിഡ് താരം മാര്‍സലോ.കളിക്കളത്തിലും പുറത്തും വലിയ സുഹൃത്തുക്കളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും മാർസലോയും. റൊണാള്‍ഡോയുടെ അഭാവത്തില്‍ ബെയിലും ബെന്‍സേമയും നന്നായി കളിക്കുന്നുണ്ടെന്നും മാര്‍സലോ പറഞ്ഞു.ഒമ്പത് വർഷത്തെ മാഡ്രിഡ് ജീവിതത്തിന് ശേഷം റൊണാൾഡോ ജുവന്റസിലേക്ക് ചേക്കേറിയപ്പോൾ മാർസലോ എഴുതിയ വികാരനിർഭരമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റൊണാൾഡോയ്ക്ക് പകരക്കാരനായി പരിശീലകൻ ആരെയും കണ്ടെത്തിയിട്ടില്ല.ടീമിലുള്ള താരങ്ങളായ ബെൻസേമയും ബെയ്‌ലും ഇസ്കോയും കോച്ചിന്റെ പ്രതീക്ഷക്കൊത്ത് കളിക്കുന്നുമുണ്ട്.