മാഴ്സലോക്ക് പിറകിലും കണ്ണോ…..; മാഴ്സലോയുടെ ‘നോ ലുക്ക്’ ഫിർമിനോയെ വെല്ലുമെന്ന് ആരാധകർ; വീഡിയോ കാണാം

ഒറ്റ സ്കില്ലിലൂടെ നോ ലുക്ക് ഗോളുകളുടെ അച്ഛനായ ബ്രസീലിയൻ താരം ഫിർമിനോയെ കടത്തിവെട്ടിയിരിക്കുകയാണ് സഹതാരവും റയൽ മാഡ്രിഡിന്റെ കുന്തമുനയുമായ മാഴ്‌സെലോ. റയലിന്റെ ട്രയിനിംഗിനിടയിലാണ് ആരാധകരെ അമ്പരപ്പിക്കുന്ന സ്കിൽ മാഴ്സലോ പുറത്തെടുത്തത്. സഹതാരത്തേക്ക് കളിതമാശകൾ പറഞ്ഞു നിൽക്കുന്നതിനിടെയാണ് പുറകിലൂടെ ഉരുണ്ടു വന്ന പന്ത് മാജിക്കൽ ടച്ചിലൂടെ മാഴ്സലോ തടുത്തു നിർത്തിയത്.ഫിർമിനോയുടെ സ്കില്ലിനെ വെല്ലുന്നതാണ് മാഴ്സലോയുടെ സ്കില്ലെന്നാണ് ആരാധകർ പറയുന്നത്.മാഴ്സലോക്ക് തലയുടെ പിറകിലും കണ്ണുണ്ടോയെന്ന സംശയത്തിലാണ് ആരാധകർ.