കട്ടപ്പയായി പ്രധാനമന്ത്രി; മധ്യപ്രദേശ് തിരഞ്ഞെടുപ്പിന്റെ ബാഹുബലി സ്പൂഫ് വീഡിയോ വൈറലാകുന്നു

മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ചൂടിലേക്കടുക്കുമ്പോൾ ബി.ജെ.പി- കോൺഗ്രസ് അനുയായികളുടെ ഓൺലൈനില്‍ വീഡിയോ യുദ്ധവും ശക്തമാവുകയാണ്. ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യുടെ തീം വീഡിയോയാണ് ഇപ്പോൾ മധ്യപ്രദേശിൽ വൈറലായിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബാഹുബലിയായി ചിത്രീകരിച്ചാണ് ബിജെപി അനുയായികളുടെ പുതിയ മോര്‍ഫിംങ് വീഡിയോ.

ശിവരാജ് സിംങ് ചൗഹാനാണ് വീഡിയോയിലെ ബാഹുബലി. പ്രധാനമന്ത്രി നരേന്ദ്ര മോദി കട്ടപ്പയായി എത്തുന്നു. ഇവര്‍ക്ക് പുറമെ മറുപക്ഷത്ത് കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, രാഹുൽ ഗാന്ധി, അമ്മ സോണിയ ഗാന്ധി എന്നിവരെയും മോര്‍ഫ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. 2.16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.