ഇതിലും വെറൈറ്റി കീ കീ ചലഞ്ച് ഇനി സ്വപ്നങ്ങളിൽ മാത്രം ; വിമാനത്തിലെ കീ കീ ചലഞ്ച് സോഷ്യൽ മീഡിയയിൽ വൈറൽ

 

പല തരം കീ കീ ചലഞ്ച് വീഡിയോ നമ്മൾ കണ്ടിട്ടുണ്ടാകും.കാറും,തീവണ്ടിയും,ട്രാക്ടറും അങ്ങനെ പല തരത്തിലുള്ള കീ കീ ചലഞ്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.ഏറ്റവും ഒടുവിൽ
വിമാനത്തില്‍ നിന്ന് ഇറങ്ങി നൃത്തം ചെയ്യുന്ന പൈലറ്റുമാരുടെ കികി ചലഞ്ച് വീഡിയോയാണ് ഇന്റർനെറ്റ് കീഴടക്കുന്നത്.

പ്രൈവറ്റ് ജെറ്റ് പൈലറ്റായ യുവതിയാണ് വിമാനത്തില്‍ നിന്ന് ഓടിയിറങ്ങി കീകി ചലഞ്ച് നടത്തുന്നത്. ഫ്‌ളൈറ്റ് അറ്റന്‍ഡന്റും പൈലറ്റിനൊപ്പം വിമാനത്തിന്‍ നിന്ന് ചാടിയിറങ്ങുന്നത് വീഡിയോയില്‍ കാണാം. പക്ഷെ എല്ലാവർക്കും സംശയം ഇതെങ്ങനെ സാധിക്കുമെന്നാണ്.

 

വീഡിയോയെ പറ്റിയുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചതോടെ അവസാനം
പൈലറ്റായ അലേജന്ദ്ര മരിക്വസ് തന്നെ ഈ വീഡിയോയ്ക്ക് പിന്നാലെ ശരിയായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു . വിമാനം ടാക്‌സി ചെയ്ത് വലിച്ചുകൊണ്ട് പോകുമ്പോഴായാരുന്നു കീകി ചലഞ്ച് നടത്തിയതെന്ന് അലേജന്ദ്ര വ്യക്തമാക്കി.