തങ്ങളോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്മാറും; ട്രംപിന്റെ ഭീഷണി

വാഷിംഗ്ടണ്‍: ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്‍മാറുമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. തങ്ങളോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്മാറുമെന്നാണ് ഒരു വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയത്.

ആഗോള വിപണിയില്‍ യു.എസിന് വേണ്ട പരിഗണന ലഭിക്കുന്നില്ല. ഇതിന് കാരണം ലോക വ്യാപാര സംഘടനയാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ഇത് തുടരുകയാണെങ്കില്‍ സംഘടനക്കെതിനെ നടപടി സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ എന്തു നടപടിയാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല