കളിമികവിന്റെ കാര്യത്തില്‍ തന്റെ മുഖ്യ എതിരാളിയായ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടത് ശരിക്കും അദ്ഭുതപ്പടുത്തിയെന്ന് മെസി

കളിമികവിന്റെ കാര്യത്തില്‍ തന്റെ മുഖ്യ എതിരാളിയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടത് ശരിക്കും അദ്ഭുതപ്പടുത്തിയെന്ന് ബാഴ്‌സലോണയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി. റൊണാള്‍ഡോ റയല്‍ വിട്ട് ആഴ്ച്ചകള്‍ക്ക് ശേഷമാണ് മെസി അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്നത്. കാറ്റലോണിയന്‍ റേഡിയത്തിനോട് സംസാരിക്കുമ്പോഴാണ് മെസി ഇക്കാര്യത്തെ കുറിച്ച്‌ ആദ്യമായി പ്രതികരിച്ചത്.

റൊണാള്‍ഡോ റയല്‍ വിടുമന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ തീരുമാനം അദ്ഭുതപ്പെടുത്തി. റോണോ പോയതോടെ റയലിന്റെ കരുത്ത് കുറഞ്ഞിട്ടുണ്ടെന്നും മെസ്സി അഭിപ്രായപ്പെട്ടു. റൊണാള്‍ഡോയുടെ വരവ് യുവന്റസിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുളള സാധ്യത വര്‍ധിപ്പിച്ചതായും മെസി കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പാണ് റൊണാള്‍ഡോ റയല്‍ വിടുന്നതായി പ്രഖ്യാപിച്ചത്. 800 കോടി രൂപയ്ക്കാണ് റൊണാള്‍ഡോയെ യുവന്റസ് സ്വന്തമാക്കിയത്.