പരിശീലന പറക്കലിനിടെ മിഗ്-27 വിമാനം തകര്‍ന്നു വീണു

ജോധ്പുര്‍: വ്യോമസേനയുടെ മിഗ്-27 വിമാനം രാജസ്ഥാനില്‍ പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജോധ്പൂരിലെ ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്.

സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പതിവായുള്ള പരിശീലന പറക്കലിനായി ചൊവ്വാഴ്ച രാവിലെ വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.