ഡോ. ആരിഫ് ആല്‍വി പാകിസ്താന്റെ പുതിയ പ്രസിഡന്റ്

ഡോ. ആരിഫ് ആല്‍വി പാകിസ്താന്റെ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അടുപ്പക്കാരനാണ് ഇദ്ദേഹം. കൂടാതെ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ആരിഫ് ആല്‍വി.പാകിസ്താന്റെ 13ആമത്തെ പ്രസിഡന്റായാണ് ഡോ. ആരിഫ് ആല്‍വി തെരെഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷിയായ ഇംറാന്‍ ഖാന്‍റെ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ആല്‍വിക്ക് 690ല്‍ 353 വോട്ട് ലഭിച്ചാണ് വിജയിച്ചത്.