ജീവന്‍ലാലിനെ സിപിഎം പുറത്താക്കി

തൃശൂര്‍: തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നടപടി എടുത്ത് പാര്‍ട്ടി നേതൃത്വം. സംഭവത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായ ആര്‍.എ ജീവന്‍ലാലിനെ സസ്‌പെന്‍ഡ് ചെയ്തു. ഡി​വൈ​എ​ഫ്‌ഐ ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സിപിഎം അംഗവുമായ മാ​പ്രാ​ണം മാ​ടാ​യി​ക്കോ​ണം രാ​മം​കു​ള​ത്ത് വീ​ട്ടി​ല്‍ ആ​ല്‍.​എല്‍. ജീ​വ​ന്‍​ലാ​ലി​നെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഎം പുറത്താക്കിയത്.

ഒരു വര്‍ഷത്തേക്കാണ് ജീവനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കാട്ടൂര്‍ സ്വദേശിനിയായ വനിതാ നേതാവ് ഇരിങ്ങാലക്കുട ഡിവൈ.എസ്‌പി. ഫേമസ് വര്‍ഗീസിന് ചൊവ്വാഴ്ച രാത്രി പരാതി നല്‍കിയതോടെയാണ് നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്.

ജൂലൈ പത്തിന് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ ഇരിങ്ങാലക്കുട എംഎല്‍എ കെ.യു.അരുണന്‍ മാസ്റ്ററുടെ മുറിയില്‍ വച്ചാണ് ജീവന്‍ലാല്‍ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത്. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗി​നു സീ​റ്റ് ശ​രി​യാ​ക്കി​കൊ​ടു​ക്കാ​മെ​ന്നു ​പ​റ​ഞ്ഞാ​ണു ഇയാള്‍ പെണ്‍കുട്ടിയെ തലസ്ഥാനത്ത് കൊണ്ടുവന്നത്. സീറ്റ് ശരിയാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്ത ശേഷം എംഎല്‍എ ഹോസ്റ്റലില്‍ ബാഗ് എടുക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ച ശേഷം ജീവന്‍ലാല്‍ കയറിപ്പിടിക്കുകയായിരുന്നു.

തുടര്‍ന്ന് സിപിഎം നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ലെന്നും പരാതി ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്നാണ് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പിക്ക് പെണ്‍കുട്ടി പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ജീവന്‍ലാലിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് പാര്‍ട്ടി നടപടിയും പിന്നാലെ വന്നത്.