മോഹന്‍ലാലിന്റെ ബിജെപി സ്ഥാനാര്‍ത്ഥിത്വം; രമേശ് ചെന്നിത്തലയുടെ പ്രതികരണമിങ്ങനെ….

നടൻ മോഹൻലാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
താന്‍ മനസിലാക്കിയിടത്തോളം നടന്‍ മോഹന്‍ലാല്‍ ഒരു മഹാനായ വ്യക്തിയാണെന്നും അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ പ്രളയാനന്തരം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.