വെളിച്ചെണ്ണ വിഷമാണെന്ന് അമേരിക്കന്‍ പ്രൊഫസര്‍; പ്രതിഷേധവുമായി ഇന്ത്യ; ”പരാമർശം തിരുത്തണം”

വെളിച്ചെണ്ണയെ വിഷം എന്ന് വിശേഷിപ്പിച്ച് അമേരിക്കയിലെ ഹര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ കരിന്‍ മിഷേല്‍സ്. ബാങ്കോക്കിലെ ഏഷ്യ – പസഫിക് കോക്കനട്ട് കമ്യൂണിറ്റിയില്‍ 18 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് മിഷേല്‍സ് വെളിച്ചെണ്ണയെ വിഷം എന്ന് വിളിച്ചത്. മിഷേൽസിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി. പരാമര്‍ശം തിരുത്താന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹോര്‍ട്ടികള്‍ച്ചറല്‍ കമ്മീഷണര്‍ ബി.എന്‍ ശ്രീനിവാസ മൂര്‍ത്തി മെയില്‍ അയച്ചു. ഹര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മേധാവിക്കാണ് കത്തയച്ചത്. എന്തുകൊണ്ടാണ് മിഷേല്‍സ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാവുന്നില്ലെന്ന് ശ്രീനിവാസ മൂര്‍ത്തി പ്രതികരിച്ചു.വെളിച്ചെണ്ണയുടെ ഉപയോഗം അമേരിക്കയില്‍ വര്‍ധിച്ചതോടെ മുന്നറിയിപ്പുമായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ രംഗത്തെത്തി. വെളിച്ചെണ്ണയുടെ അമിതോപയോഗം കൊളസ്ട്രോള്‍ കൂടാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്നായിരുന്നു മുന്നറിയിപ്പ്.