ഇനി മധുരം നുണയുന്നതോടപ്പം ഒരു ജി.ബി ഡാറ്റ സൗജന്യമായി നേടാം

മുംബൈ: അതെ! ഇനി മധുരത്തിനോടൊപ്പം തന്നെ വണ്‍ ജിബി ഡാറ്റ സൗജന്യമായി നിങ്ങൾക്ക് ലഭിക്കും. കാഡ്ബറി ഡയറി മില്‍ക്കിനൊപ്പമാണ് ജിയോയുടെ ഒരു ജി.ബി ഡാറ്റ ഇനി സൗജന്യമായി ലഭിക്കുന്നത്. ഡയറി മില്‍ക്കിന്റെ 5 രൂപ മുതലുള്ള ചോക്ലേറ്റുകള്‍ക്കൊപ്പം ഈ ഓഫർ ലഭ്യമാണ്. ചോക്ലേറ്റിനൊപ്പം ലഭിക്കുന്ന ക്യു ആര്‍ ഡി കോഡ് സ്‌കാന്‍ ചെയ്ത് അധികമായി ലഭിക്കുന്ന ഡാറ്റ സ്വന്തമാക്കാം. ജിയോയിലെ പ്രതിദിന അതിവേഗ ഡാറ്റ ഉപയോഗത്തിന് ശേഷം സൗജന്യ ഡാറ്റ ലഭിക്കും.

കുറഞ്ഞത് അഞ്ച് രൂപ വിലയുള്ള ഡയറി മില്‍ക്ക് ചോക്ലേറ്റ്, ഡയറി മില്‍ക്ക് ക്രാക്കിള്‍, ഡയറി മില്‍ക്ക് റോസ്റ്റ് അല്‍മോണ്ട്, ഡയറി മില്‍ക്ക് ഫ്രൂട്ട് ആന്റ് നട്ട് എന്നിവയില്‍ ഏതെങ്കിലും ആണ് വാങ്ങേണ്ടത്. അതേസമയം ഒരു ഉപഭോക്താവിന് ഒരിക്കല്‍ മാത്രമേ ഓഫര്‍ ലഭ്യമാകു.

സെപ്തംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി. ജിയോയുടെ മൈ ജിയോ ആപില്‍ ഓഫറിനെ കുറിച്ച്‌ സൂചന നല്‍കുന്ന ബാനര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താണ് ഓഫര്‍ സ്വന്തമാക്കേണ്ടത്.