ഡയറി മിൽക്കിനൊപ്പം 1 ജിബി സൗജന്യ ഡാറ്റ നൽകി ജിയോ!

വിജയകരമായ രണ്ടാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് റിലയന്‍സ് ജിയോ.കാഡ്ബറിയുടെ ഡയറിമില്‍കിനൊപ്പം ചേര്‍ന്നാണ് ജിയോ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഡയറി മിൽക്കിനോടൊപ്പം 1 ജിബി 4ജി അധിക ഡാറ്റയാണ് ജിയോ സൗജന്യമായി നല്‍കുന്നത്. അഞ്ച് രൂപ മുതല്‍ക്കുള്ള കാഡ്ബറി ഡയറി മില്‍ക്ക് വാങ്ങുന്നവര്‍ക്കും ഓഫര്‍ ലഭിക്കും. ചോക്ലേറ്റിന്റെ കവറിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഡാറ്റ ഉപയോഗപ്പെടുത്തേണ്ടത്.മൈ ജിയോ ആപ്പിൽ ഫ്രീ ഡാറ്റ ഓഫർ ബാനറിൽ ക്ലിക്ക് ചെയ്താണ് ഓഫർ നേടേണ്ടത്. നിലവിലുള്ള ജിയോ നെറ്റ് പ്ലാന്‍ ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം മാത്രമെ ഈ ഡാറ്റ ലഭ്യമാവുകയുള്ളൂ.ജിയോയുടെ ഏത് ഡേറ്റാ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. സൗജന്യമായി ലഭിക്കുന്ന ഈ ഡേറ്റ മറ്റൊരു ജിയോ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാനും സാധിക്കും