ഇന്ത്യ നേതൃത്വം നല്‍കുന്ന സൈനികാഭ്യാസത്തില്‍ നിന്നും നേപ്പാള്‍ പിന്‍മാറിയതായ് റിപ്പോർട്ട്

ഇന്ത്യ നേതൃത്വം കൊടുക്കുന്ന ബിഐഎംഎസ്ടിഇസി രാജ്യങ്ങളുടെ സംയുക്ത സൈനിക അഭ്യാസത്തില്‍ നിന്നും നേപ്പാള്‍ പിന്‍മാറിയയാതി റിപ്പോര്‍ട്ട്. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായിലന്‍ഡ് എന്നീ രാജ്യങ്ങളാണ് ബിഐഎംഎസ്ടിഇസിയിലെ അംഗങ്ങള്‍.

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുടെ ഉപദേഷ്ടാവ് വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ പുണെയിലാണ് പരിശീലനം. എന്നാല്‍ പിന്‍മാറ്റത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ചൈനയുടെ സമ്മര്‍ദ്ദമാണ് പിന്‍മാറ്റത്തിന് പിന്നിലെന്നാണ് സൂചനയെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.