സുപ്രീം കോടതി നമ്മുടെ സ്വന്തം; അയോദ്ധ്യയിലെ രാമക്ഷേത്രം നിർമ്മാണം എത്രയും വേ​ഗം സാധ്യമാകും; മന്ത്രി മുകുത് ബിഹാരി

രാമക്ഷേത്രനിർമ്മാണത്തെക്കുറിച്ച് വിവാദ പരാമർശവുമായി കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി മുകുത് ബിഹാരി. സുപ്രീം കോടതി നമ്മുടെ സ്വന്തമാണെന്നും അതിനാൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം എത്രയും വേ​ഗം സംഭവ്യമാവുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. മാധ്യമങ്ങൾക്ക് മുന്നിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

അയോദ്ധ്യയിൽ ക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞ വാക്ക് പാലിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്ന പ്രസ്താവനയോട് സുപ്രീം കോടതി വിധി നിലവിലുണ്ടല്ലോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. എന്നാൽ സുപ്രീം കോടി നമ്മുടെ സ്വന്തമല്ലേ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. സംഭവം വിവാദമായതോടെ തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു എന്ന പ്രതികരണവുമായി മന്ത്രി രംഗത്തെത്തി.