ഭാരത് ബന്ദിനെതിരെ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ; കോൺഗ്രസ് അധ്യക്ഷൻ വീട്ടുതടങ്കലിൽ

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ. മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമത്തെ സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കി. മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക് സർക്കാർ നോട്ടീസും നൽകി. ബന്ദുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങൾക്ക് പാർട്ടി ഉത്തരവാദികളായിരിക്കുമെന്നാണ് നവനിർമ്മാൺ സേനയ്ക്ക്ക്ക് നല്‍കിയ നോട്ടീസില്‍ സർക്കാർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കനത്ത നടപടികളുമായി മഹാരാഷ്ട്ര സർക്കാർ ബന്ദിനെതിരെ നടപടികൾ സ്വീകരിക്കുണ്ടെങ്കിലും സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹർത്താൽ അനുകൂലികളുടെ പ്രകടനം ഏതാനും മണിക്കൂറുകൾക്കകം സംസ്ഥാനത്ത് നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.