കടലാസ് പോലെ ചുരുട്ടിവെക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ ടാബ്ലറ്റ് എന്ന അവകാശവാദവുമായി മാജിക് സ്ക്രോള്‍ വിപണിയിലേക്കിറങ്ങുന്നു. ക്യൂന്‍സ് സര്‍വകലാശായിലെ ഗവേഷകരാണ് ഈ ആശയത്തിന് പിന്നിൽ.
7.5 ഇഞ്ച് വലിപ്പവും 2കെ റെസല്യൂഷനുമുള്ള ഡിസ്പ്ലേയാണ് മാജിക് സ്ക്രോളിനുള്ളത്. ടാബ്ലറ്റിന്റെ മധ്യഭാഗത്തെ സിലിണ്ടറാണ് ചുരുളുന്നതിനും നിവരുന്നതിനും സഹായിക്കുന്നത്. സിലിണ്ടറിന്റെ ഇരുവശത്തുമുള്ള ചെറു ചക്രങ്ങള്‍ തിരിച്ചാണ് ഡിസ്പ്ലേ നിവര്ത്താനാവുക. അതിനാൽ ഡിസ്പ്ലേ ചുരുട്ടിയ ശേഷം മാജിക് സ്ക്രോളിനെ പോക്കറ്റിലിട്ട് കൊണ്ടുപോകുകയും ചെയ്യാം. ടാബ്ലറ്റ് ചുരുട്ടിയ നിലയിലും ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ ഇതില്‍ സംവിധാനമുണ്ട്.