സെറീന വില്ല്യംസിനെ വംശീയമായി അധിക്ഷേപിച്ച് ഹെറാൾഡ് സൺ; കാർട്ടൂണിനെതിരെ ലോക വ്യാപക പ്രതിഷേധം

ടെന്നീസ് താരം സെറീന വില്യംസിനെ വംശീയമായി അവതരിപ്പിച്ച് ഓസ്‌ട്രേലിയൻ പത്രം ഹെറാൾഡ് സൺ.
യു.എസ് ഓപ്പണിൽ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഹെറാൾഡ് സൺ കാർട്ടൂണിലൂടെ വനിതാ സൂപ്പർ താരത്തെ അധിക്ഷേപിച്ചത്. മത്സരത്തിൽ പരാജയപ്പെട്ട സെറീന വില്യംസ് ദേഷ്യപ്പെട്ട് കോർട്ടിൽ നിന്ന് അലറി വിളിക്കുന്ന രൂപത്തിലാണ് കാർട്ടൂൺ വരച്ചിരിക്കുന്നത്. മത്സരത്തിൽ വിജയിച്ച നവോമി ഒസാക്കയെ വെള്ളക്കാരിയായും ചിത്രീകരിച്ചിട്ടുണ്ട് കാർട്ടൂണിൽ.

റുപർട് മർഡോക്കിന് കീഴിലുള്ള ടാബ്ലോയിഡ് പത്രമാണ് ഹെറാൾഡ് സൺ. .
കാർട്ടൂണിനെതിരെ നോവലിസ്റ്റ് ജെ കെ റൗളിങ്, അമേരിക്കൻ സിവിൽ റൈറ്റ് ആക്ടിവിസ്റ്റ് ജെസ്സി ജാക്സൺ എന്നിവർ പ്രതിഷേധം രേഖപെടുത്തിയിട്ടുണ്ട്.
കാർട്ടണിസ്റ്റ് മാർക്ക് നൈറ്റ് കാർട്ടൂൺ പിൻവലിക്കാൻ തയാറല്ല.