ആഴ്സണലും ഓസിലിനെ കൈവിടുന്നു…?

സൂപ്പർ താരം മെസൂത് ഓസിൽ ആഴ്‌സണൽ വിട്ടേക്കുമെന്ന് സൂചന.ഫുട്ബോൾ ലോകത്തെ പ്രധാന വിഷയവും ഇത് തന്നെയാണ്. ആഴ്സണലിന്റെ പുതിയ പരിശീലകൻ ഉനെ എമറിയുടെ കീഴിൽ ഇതു വരെ മികച്ച പ്രകടനം പുറത്തെടുക്കാത്തതിനെ തുടർന്ന് വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരം ഒഴിവാക്കപ്പെടുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. നിലവിൽ ആഴ്സനലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായ ഓസിലിന് ഈ സീസണിൽ ശോഭിക്കാനായിട്ടില്ല. ആഴ്സനൽ ആരാധകരും താരത്തിന്റെ പ്രകടനത്തിൽ തൃപ്തരല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.തുർക്കിഷ് മാധ്യമമായ ഫോട്ടോമാകിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫെനർബാഷെ ക്ലബ് വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഓസിലിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ ഊർജ്ജിതമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ മൂന്നു മത്സരങ്ങൾ ആഴ്സനലിൽ കളിച്ച താരത്തിന് ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാനായിട്ടില്ല.