പെട്രോള്‍ വില 50 രൂപയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് നിതിന്‍ ഗഡ്കരി

റായ്പൂര്‍: ബദല്‍ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ പെട്രോള്‍ വില 50 രൂപയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ജൈവ ഇന്ധനത്തിന്റെ ഉപയോഗവും നിര്‍മ്മാണവും വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചത്തിസ്ഗഡിലെ പരിപാടിയ്ക്കിടെയാണ് കേന്ദ്രമന്ത്രി നിര്‍ദേശം അവതരിപ്പിച്ചത്. ജൈവ ഇന്ധന ഉത്പാദനത്തിന് രാജ്യത്ത് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് ചത്തിസ്ഗഡെന്ന് ചൂണ്ടികാട്ടിയ മന്ത്രി അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും നഗരമാലിന്യത്തില്‍ നിന്നും ജൈവഇന്ധനം ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കണമെന്നും അതുവഴി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്നും ആവശ്യപ്പെട്ടു.

പെട്രോളിനും ഡീസലിനും പകരം ജൈവ ഇന്ധനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തയ്യാറായാല്‍ വിലനിയന്ത്രണം സാധ്യമാകും. കാര്‍ഷിക രംഗത്ത് ഛത്തീസ്ഗഡിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നില്ല. ഓരോ വര്‍ഷവും ഉല്‍പ്പാദനം പുറകോട്ട് പോകുകയാണ്. പക്ഷേ, ജൈവ ഇന്ധന ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് ഒരു ഹബ്ബായി മാറാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

5 എഥനോള്‍ പ്ലാന്റുകള്‍ പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. വയ്‌ക്കോല്‍, ഗോതമ്ബ് ചെടി, കരിമ്ബിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ഇതിനു വേണ്ട അസംസ്‌കൃത വസ്തുക്കള്‍. അതുകൊണ്ട് തന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് 50 രൂപയ്ക്ക് പെട്രോള്‍ നല്‍കാനാകുമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെട്ടു.