പ്രവാസിയുടെ സന്തോഷം നാടിനു തുണയാകില്ല

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്.

ഒരു ദിർഹത്തിന് 19.72 രൂപ എന്നതാണ് തിങ്കളാഴ്ചത്തെ നിരക്ക്. ഇതോടെ മണി എക്സ്ചേഞ്ചുകളിൽ വീണ്ടും തിരക്കേറി. കഴിഞ്ഞ രണ്ടാഴ്ചയായി എക്കാലത്തേയും ഉയർന്ന നിരക്കാണ് ഗൾഫ് കറൻസികൾക്ക് ലഭിക്കുന്നത്. വിനിമയ മൂല്യം ഉയർന്നത് പ്രവാസിയെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തിന്‌ ഇത് സഹായമാകുമോ എന്ന് സംശയമാണ്.

കാരണം, രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞതോടെ പ്രളയദുരിതങ്ങൾക്കിടയിൽ കടന്നു വരുന്ന വിലക്കയറ്റം മലയാളികളെ ഏറെ ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും വില ഇനിയും കൂടുകയും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കെല്ലാം നിന്ത്രണാതീതമായി വില കയറുകയും ചെയ്യും.അതുകൊണ്ട് തന്നെ വിനിമയമൂല്യം കൂടുന്നത് കേരളത്തിന് തുണയാവാനുള്ള സാധ്യത വളരെ കുറവാണ്.