നെല്ലറ ഹാഫ്‌ കുക്ക്‌ഡ് ഉൽപന്നങ്ങൾ വിപണിയിലിറക്കി

ദുബൈ: ദുബൈ ആസ്ഥാനമായുള്ള നെല്ലറ ഫുഡ് പ്രോഡക്ട്സ് പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കി. ഓട്സ് ആൻഡ് വീറ്റ് ദോശ മാവ്, മലബാർ പൊറോട്ട, ഗോതമ്പ് പൊറോട്ട , ഇടിയപ്പം, ചപ്പാത്തി, തുടങ്ങിയ പുതിയ ഉൽപന്നങ്ങളാണ് മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള നെല്ലറ ഫുഡ് പ്രോഡക്ട്സ് വിപണിയിലേക്ക് എത്തിക്കുന്നത്.

മുൻപ് നെല്ലറ തന്നെ പുറത്തിറക്കിയ ഇഡലി, ദോശ മാവുകൾക്ക് ലഭിച്ച വർധിച്ച സ്വീകാര്യതയും ഉപഭോക്താകളുടെ ആവശ്യകതയും പരിഗണിച്ചാണ് നെല്ലറ ഇത്തരത്തിൽ കൂടുതൽ നവീന ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. ഹാഫ് കുക്ക് വേവിൽ പുറത്തിറങ്ങുന്ന ഈ സാധനങ്ങൾ ആളുകളുടെ സമയവും, അധ്വാനവും നഷ്ടപ്പെടുത്താതെ വളരെ വേഗത്തിൽ ഒരു തവണയും കൂടി ചൂടാക്കി കൊണ്ട് ഫ്രഷായി തന്നെ കഴിക്കാൻ പറ്റുന്ന രീതിയിലാണ് തയ്യാർ ചെയ്തുട്ടുള്ളത്. ഇത് സൂക്ഷിക്കേണ്ടത് ഫ്രീസറിൽ അല്ല. സാധാരണ ചില്ലറിൽ തന്നെ 5 ദിവസം വരെ യാതൊരു കേടുപാടും കൂടാതെ കരുതി വെച്ച് ആവശ്യമുള്ളപ്പോൾ ചുടാക്കുകയാണ് ഇതിന്റെ പാചക വിധി.

പുതുതായി പുറത്തിറക്കുന്ന നെല്ലറ ഓട്സ് ആൻഡ് വീറ്റ് ദോശ ആരോഗ്യകരമായ പ്രാതലിനും അത്താഴത്തിനും തീന്മേശയിലെത്തുന്നു. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഊർജം പ്രദാനം ചെയ്യാൻ ഈ ഓട്സ് വീറ്റ് ദോശമാവിന് കഴിയും. സാധാരണ ദോശമാവ് കല്ലിൽ ഒഴിച്ച് ചുടുന്നത് പോലെ തന്നെ എളുപ്പത്തിൽ ഈ ഹെൽത്തി ദോശയും ചുടാം. ശരീരത്തിന് ആവശ്യമുള്ള കലോറിയും ഊർജവും നാവിന് വേണ്ട രുചിയും തലച്ചോറിന് വേണ്ട ഉല്ലാസവും പ്രദാനം ചെയ്യാൻ നെല്ലറ ഓട്സ് വീറ്റ് റെഡി ടു കുക്ക് ദോശ മാവിന് കഴിയുന്നുണ്ട്.

ഹെൽത്തി റെഡി ടു കുക്ക് എന്ന ആശയത്തിൽ പുറത്തിറക്കിയ ഈ വിഭവങ്ങൾ ദുബായ് അൽ ഖിസൈസിലെ സ്വന്തം ഹസാപ്പ് സെർട്ടിഫൈഡ് ഫാക്‌ടറിയിൽ നിന്നും ഏറ്റവും ഉന്നതമായ നിലവാരത്തിലും വൃത്തിയോടെയുമാണ്‌ ഉണ്ടാക്കുന്നത്. ഈ ഉത്പന്നങ്ങൾ മികച്ച പരിശോധനകൾ കൊണ്ടും, ഭക്ഷണ പദാർഥങ്ങളുടെ ക്വളിറ്റി മികവ്‌ കൊണ്ട് ലഭ്യമാവുന്ന രാജ്യാന്തര സർട്ടിഫിക്കേഷനായ ഹാസിപ് ലഭിച്ച അപൂർവ്വം ഫുഡ് ഫ്രോഡ്ക്സ് കമ്പനികളിൽ ഒന്നാണ് നെല്ലറ.

യുഎഇ അടക്കം 13 രാജ്യങ്ങളിൽ ഈ രംഗത്ത് സജീവ സാന്നിധ്യമുള്ള നെല്ലറ- ഫുഡ് പ്രോഡക്ട്സ് തങ്ങളുടെ സ്വന്തം ഫാക്ടറിയിൽ ഏറ്റവും വൃത്തിയുള്ള നിർമാണ സാഹചര്യവും ഏറ്റവും ക്വാളിറ്റിയുള്ള ഉത്പന്നങ്ങളും മാത്രം ഉപയോഗപ്പെടുത്തി കൊണ്ട് ജനങ്ങളുടെ ആരോഗ്യ പരിരക്ഷക്ക് ഉതകുന്ന ഭക്ഷണ പദാർഥങ്ങൾ മാത്രമാണ് തീൻ മേശയിൽ എത്തിക്കുന്നത്.

പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് ദുബൈയിൽ വെച്ച് നടന്നു .നെല്ലറ മാനേജ്‌‌മെന്റും ജീവനക്കാരും പങ്കെടുത്ത ലളിതമായ ചടങ്ങിൽ നെല്ലറ ഗ്രുപ്പ് ഓഫ് കമ്പനി എം ഡി നെല്ലറ ഷംസുദ്ദീൻ, ഡയറക്ടർമാരായ പി കെ അബ്ദുല്ല, എം കെ ഫസലുറഹ്മാൻ എന്നിവർ ചേർന്നാണ് ഉത്പന്നങ്ങൾ പുറത്തിറക്കിയത്. മാർക്കറ്റിങ് മാനേജർ സെമീർ ബാബു, എച്ച് ആർ മാനേജർ നൈനാൻ മാത്യു, പ്രൊഡക്ഷൻ മാനേജർ ജയകുമാർ മുരളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.