ബിജെപിയെ വെട്ടിലാക്കി വിജയ് മല്ല്യ; ”ഇന്ത്യ വിടുന്നതിന് മുമ്പ് അരുൺ ജെയ്റ്റ്ലിയുമായി ചർച്ച നടത്തിയിരുന്നു”

ബിജെപിക്ക് എട്ടിന്റെ പണി നൽകി വിവാദ വ്യവസായി വിജയ് മല്ല്യ.ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയതായി വിജയ് മല്ല്യ വെളിപ്പെടുത്തി.ലണ്ടനിലെ വെസ്റ്റമിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മല്യയുടെ വിവാദ വെളിപ്പെടുത്തൽ.രാജ്യത്തെ പിടികിട്ടാപ്പുള്ളിയായി വിജയ് മല്ല്യ രാജ്യം വിടുന്നതിന് മുമ്പ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.പക്ഷെ ആരോടാണ് കൂടിക്കാഴ്ച്ച നടത്തിയതെന്ന് വെളിപ്പെടുത്താൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നില്ല.ഇപ്പോൾ മല്ല്യയുടെ വെളിപ്പെടുത്തലോടുകൂടി കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ് ബിജെപി.