ഇബ്ര പ്ലീസ് സ്റ്റെപ് ബാക്ക് ; ഇബ്രാഹിമോവിച്ചിനെ വെല്ലുന്ന സ്കില്ലുമായി ഫ്രാൻസ് ഗോൾക്കീപ്പർ

ഫുട്ബോൾ കളിക്കളത്തെ ബ്രൂസ്‌ലിയാണ് സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ചെറുപ്പം മുതൽ തന്നെ മാർഷ്യൽ ആർട്സ് പരിശീലിച്ചിട്ടുള്ള സ്ലാട്ടൻ കളിക്കളത്തിൽ പുറത്തെടുക്കുന്ന
സ്കില്ലുകൾ വളരെ പ്രശസ്തമാണ്. സ്കില്ലുകളിലൂടെ ഗോളുകൾ നേടി അമ്പരിപ്പിക്കാനും ഇബ്രയ്ക്ക് സാധിക്കാറുണ്ട് .ഇപ്പോൾ സ്ലാട്ടനെ വെല്ലുന്ന സ്കിൽ പുറത്തെടുത്ത ഫ്രാൻസ് ഗോൾകീപ്പറാണ് മാധ്യമങ്ങളിലെ താരം. ഹോളണ്ടുമായുള്ള ഫ്രാൻസിന്റെ യുവേഫ നാഷൻസ് ലീഗ് മത്സരത്തിനു മുൻപേയുളള പരിശീലനത്തിനിടെയാണ് കാണികളെ ഒന്നടങ്കം അതിശയിപ്പിക്കുന്ന സ്കിൽ അരിയോള കാണിച്ചത്.മത്സരത്തിനു മുൻപുള്ള ട്രയിനിംഗിനിടെ ഗോൾപോസ്റ്റിന്റെ ക്രോസ്ബാറിൽ കാലു കൊണ്ട് തൊട്ടാണ് അരിയോള തന്റെ സ്കിൽ പുറത്തെടുത്തത്. ആറടി അഞ്ചിഞ്ചു കാരനായ താരം തന്നെക്കാൾ ഇരട്ടിയോളം ഉയരമുള്ള ക്രോസ് ബാറിലാണ് കാലെത്തിച്ചത്. അനായാസമായി ക്രോസ് ബാറിൽ തൊട്ട താരം കൃത്യമായി വന്നു നിൽക്കുകയും അതു പോലെ തന്നെ വീണ്ടും പരിശീലനം തുടരുകയും ചെയ്തു.
മത്സരത്തിൽ മികച്ച പ്രകടനമാണ് അരിയോള കാഴ്ച വെച്ചത്