കൈകോർക്കാം നവ കേരളത്തിനായി; മഞ്ഞുമ്മൽ പള്ളിയിലെ തിരുവാഭരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചു

പള്ളിയിലെ തിരുവാഭരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ് മഞ്ഞുമേൽ പള്ളി അധികൃതർ.മഞ്ഞുമേൽ പള്ളിയുടെ മുഖ്യ പുരോഹിതന്റെ നേത്രത്വത്തിൽ തിരുവാഭരണം മന്ത്രി ഇ പി ജയരാജന് കൈമാറി.ഇതിനോടകം തന്നെ വിവിധ മേഖലകളിൽ നിന്നും നവകേരള നിർമ്മിതിക്കായി ആയിരകണക്കിന് സംഭാവനകളാണ് വന്നുകൊണ്ടിരിക്കുന്നത്.തീർത്തും വിശ്വാസത്തിന്റെ ഭാഗമായ തിരുവാഭരണം തന്നെ സംഭാവന ചെയ്ത മഞ്ഞുമ്മൽ പള്ളി അധികൃതർക്ക് അഭിനന്ദനങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.