( വീഡിയോ കാണാം) ആരാധകര്‍ ഏറെ കാത്തിരുന്ന 2.0യുടെ ടീസര്‍ പുറത്തിറങ്ങി

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന രജനികാന്തിന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0യുടെ ടീസര്‍ പുറത്തിറങ്ങി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 29നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഏകദേശം 544 കോടി രൂപ (75 മില്യൺ ഡോളർ) ചെലവിട്ട് നിർമിച്ച പ്രോജക്ടാണ് എന്തിരന്റെ ഈ സീക്വൽ.

ചിത്രത്തില്‍ ഏമി ജാക്സനാണ് നായിക. രജനികാന്തിന്‍റെ വില്ലനായി എത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.കൂടാതെ, മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്.

ആദ്യഭാഗത്തെപ്പോലെതന്നെ സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് 2.0 യും. ലോകത്തെ വിവിധഭാഗങ്ങളിലുള്ള 3000 ടെക്നിഷ്യൻമാർ നിർമ്മിച്ച വിഎഫ്എക്സ് വിസ്മയമാണ് ചിത്രമെന്ന് ഷങ്കര്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ ആണ് നേടിയിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി 12ഓളം ഭാഷകളിലായി ഏകദേശം10,000ല്‍ പരം സ്‌ക്രീനുകളിലാണ് ചിത്രമെത്തുക.