സു​ഷ​മ സ്വ​രാ​ജ് റ​ഷ്യ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി തി​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി തിരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍നിന്നും റഷ്യയിലെ മോസ്‌കോയിലേക്ക് സുഷമ യാത്ര തിരിച്ചത്. റ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന 23-ാം അ​ന്താ​രാ​ഷ്ട്ര സാ​ങ്കേ​തി​ക സാമ്പത്തിക സ​ഹ​ക​ര​ണ ക​മ്മീ​ഷ​ന്‍ (​ഐ​ആ​ര്‍​ഐ​ജി​സി-​ടെ​ക്ക്) സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് സു​ഷ​മ​യു​ടെ യാ​ത്ര. സ​മ്മേ​ള​ന​ത്തി​ല്‍ റ​ഷ്യ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി യൂ​റി ബൊ​റി​സോ​വി​നൊ​പ്പം സു​ഷ്മ​യും അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വ്യാപാരനിക്ഷേപ, ശാസ്ത്ര – സാങ്കേതിക, സാംസ്‌കാരിക മേഖലകളില്‍ നടക്കുന്ന ഉപയകക്ഷി പ്രവര്‍ത്തനങ്ങളെപ്പറ്റി വര്‍ഷാവര്‍ഷം വിശകലനം നടത്തുന്ന സമിതിയാണ് ഐആര്‍ഐജിസിടെക്ക്.