റയൽ സീനിയർ ടീമിൽ നിന്ന് തന്നെ തഴയുന്നതിന് കിടിലൻ മറുപടി നൽകി വിനീഷ്യസ് ജൂനിയർ ; കിടിലൻ ഗോൾ കാണാം

കഴിഞ്ഞ സമ്മർ ട്രാൻസ്ഫെറിൽ റയൽ മാഡ്രിഡ് ഏറെ കെട്ടിഘോഷിച്ച് ടീമിലെത്തിച്ച താരമാണ് ബ്രസീലിന്റെ കൗമാര താരം വിനീഷ്യസ് ജൂനിയർ.എന്നാൽ പുതിയ കോച്ച് ലോപട്ടൂയിക്ക് വിനീഷസിനെ അത്ര ഇഷ്ടപ്പെട്ടില്ല.താരത്തെ റയൽ മാഡ്രിഡ് സെക്കന്റ് ടീമിലേക്ക് അയക്കുകയും ചെയ്തു.എന്നാൽ തകർപ്പൻ പ്രകടനത്തോടെ റയൽ മാഡ്രിഡിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് വിനീഷ്യസ്.
റയൽ മാഡ്രിഡിന്റെ ട്രയിനിംഗിനിടെ അത്ഭുത ഗോൾ നേടിയാണ് വിനീഷ്യസ് സീനിയർ ടീമിൽ തനിക്ക് ഇടം നേടാൻ അർഹതയുണ്ടെന്നു തെളിയിച്ചത്. മാഴ്സലോയുടെ ക്രോസ് നെഞ്ചിൽ സ്വീകരിച്ച് അതിമനോഹരമായി നിയന്ത്രിച്ച ശേഷം ഒരു അക്രോബാറ്റിക് കിക്കിലൂടെ താരം അതു വലക്കകത്താക്കുകയായിരുന്നു. വെറും പതിനെട്ടു വയസു മാത്രം പ്രായമുള്ള താരം റയലിലെ മറ്റു താരങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ട്രയിനിംഗിൽ കാഴ്ച വെക്കുന്നത്.

വീഡിയോ കാണാം: