അർജ്ജുൻ റെഡ്‌ഡി മലയാളത്തിലേക്ക്; ആരായിരിക്കും നായകൻ?

തെലുങ്ക് സിനിമാ ചരിത്രത്തിൽ അപ്രതീക്ഷിത വിജയം നേടിയ റൊമാന്റിക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡി മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു.യുവനടൻ വിജയ് ദേവരകൊണ്ട അഭിനയിച്ച ചിത്രം കേരളത്തിൽ ഉൾപ്പടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ചിത്രം വളരെ മാറ്റങ്ങളോടു കൂടിയായിരിക്കും മലയാളത്തിലെത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ഫോര്‍ എന്റര്‍ടെയ്ന്റാണ് സിനിമ മലയാളത്തിലെത്തിക്കുന്നത്. അര്‍ജ്ജുന്‍ റെഡ്ഡി തമിഴ് റീമേക്കില്‍ ബാലയുടെ സംവിധാനത്തില്‍ വിക്രത്തിന്റെ മകന്‍ ധ്രുവിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ഷാഹിദ് കപൂറാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ വേഷമിടുന്നത്.