ഗോവയിൽ സർക്കാരുണ്ടാക്കാൻ ശ്രമം തുടങ്ങി കോൺഗ്രസ്

രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ട് കലങ്ങിമറിയുകയാണ് ഗോവ രാഷ്ട്രീയം. ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാരുണ്ടാക്കാനുള്ള ശ്രമം തുടങ്ങി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിക്കമെന്ന ആവശ്യവുമായി സംസ്ഥാന അധ്യക്ഷന്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹയെ കണ്ടു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ തന്നെ ഗവര്‍ണറെ നേരിട്ട് കണ്ട് അവകാശം ഉന്നിയിച്ചത് ബിജെപിയെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയിരിക്കുന്നത് . വിദേശ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ അഭാവം കനത്ത ഭരണസ്തംഭനമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു . സംസ്ഥാനത്ത് ആരും തൃപ്തരല്ലെന്നും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവശ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിരീഷ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത് കോണ്‍ഗ്രസാണ്. പക്ഷേ ബിജെപി മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മൂന്നു സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസിന് അട്ടിമറിച്ച് സഖ്യമുണ്ടാക്കി ഭരണം പിടിക്കുകയായിരുന്നു.