ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം

ന്യൂ​ഡ​ല്‍​ഹി: ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം. സെന്‍ട്രല്‍ പാനലിലെ നാല് സീറ്റുകളിലും ഇടതുസഖ്യമാണ് വിജയിച്ചത്. എന്‍ സായി ബാലാജിയാണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. 2,161 വോട്ടുകള്‍ സായ് ബാലാജി നേടിയപ്പോള്‍ എബിവിപിയുടെ ലളിത് പാണ്ഡെയ്ക്ക് 982 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

സരിക ചൗധരി വൈസ് പ്രസിഡണ്ടായും, ഐജാസ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായും അമുത ജയദീപ് ജോയിന്റ സെക്രട്ടറിയുമായും തിരഞ്ഞെക്കപ്പെട്ടു. ഐസാസിന് 2,423 വോട്ടും അമുതയ്ക്ക് 2,047 വോട്ടുമാണ് ലഭിച്ചത്. എന്‍ സായി ബാലാജി 1179 വോട്ടുകള്‍ക്കാണ് എബിവിപി നേതാവായ ലളിത് പാണ്ഡെയെ തോല്‍പ്പിച്ചത്. 2692 വോട്ടുകള്‍ക്കാണ് സരിക ചൗധരി വിജയിച്ചത്. ഇരുവര്‍ക്കുമെതിരെ മത്സരിച്ച എബിവിപി സ്ഥാനാര്‍ഥികളായ ഗണേശ് ഗുജ്ജാറിനും വെങ്കട് ചൗബെയ്ക്ക് യഥാക്രമം 1,123ഉം 1,290ഉം വോട്ടുകളാണ് ലഭിച്ചത്.

വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ങ്ങളെ തുടര്‍ന്ന് 14 മണിക്കൂറോളം വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരുന്നു. എബിവിപിയുടെ ഏജന്റ് ഇല്ലാതെയാണ് വോട്ടല്‍ ആരംഭിച്ചത് എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.