പ്രണയത്തെപ്പറ്റി പറഞ്ഞാൽ അറസ്റ്റ് ചെയ്യപ്പെടുന്നു -നടി മാല പാർവതി

പ്രണയത്തെ കുറിച്ചും ഇഷ്ടത്തെ കുറിച്ചും പറഞ്ഞാല്‍ ഉടന്‍ അറസ്റ്റെന്ന് നടി മാല പാര്‍വതി. കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി മാലാ പാര്‍വതി രംഗത്തെത്തിയത്. കൂട്ടുകാരനോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത് വിശദീകരിച്ചുകൊണ്ടാണ് പാര്‍വതി തന്റെ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

സുഹൃത്തിന്റെ പ്രണയം മറ്റൊരു പെണ്‍കുട്ടിയോട് ചോദിച്ചതിനാണ് കൊച്ചി സ്വദേശിനിയെ അറസ്റ്റ് ചെയ്തതെന്ന് പാര്‍വതി പറയുന്നു. സെക്ഷന്‍ 354,120 പ്രകാരം പ്രണയത്തെക്കുറിച്ചും ഇഷ്ടത്തെക്കുറിച്ചും പറഞ്ഞാല്‍ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് പറഞ്ഞതായും നടി വ്യക്തമാക്കി.

Maala Parvathi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 16, 2018