വ്യാജപ്രചരണങ്ങൾ തള്ളി കെ സുധാകരൻ;”പാർട്ടി ഒറ്റക്കെട്ടാണ് ”

കെ പി സി സി പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങളെ തള്ളി കെ സുധാകരൻ.പുനഃസംഘടനയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ലെന്നും വർക്കിങ് പ്രസിഡണ്ടായി പാർട്ടിക്ക് വേണ്ടി കഴിയുന്ന വിധത്തിൽ പ്രവർത്തിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി. കെപിസിസി പുനഃസംഘടന തിരഞ്ഞെടുപ്പിനെതിരെ കെ സുധാകരനും അണികളും പ്രതിഷേധത്തിനിറങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.ഇതിനൊയൊക്കെ തള്ളിയാണ് കെ സുധാകരൻ രംഗത്തുവന്നിരിക്കുന്നത്.