ജിമ്മിൽ പോയി പണിയെടുക്കേണ്ട ആവശ്യം ഇല്ല, അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ട്; ദിലീപ്

താൻ ജിമ്മില്‍ പോകാറില്ലെന്നും ശരീരത്തെക്കൊണ്ട് പണി എടുപ്പിക്കാറില്ലെന്നും അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ടെന്നും നടന്‍ ദിലീപ്. അല്‍ അമാന്‍ ജിമ്മിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു തമാശരൂപേണ ദിലീപ് ഇത് പറഞ്ഞത്. ഞാന്‍ ജിമ്മില്‍ പോകാറില്ല, അതുമായിട്ട് എനിക്ക് ബന്ധവുമില്ല. മൂന്നു നാല് ദിവസായിട്ട് ഞാന്‍ ജിമ്മില്‍ പോയി തുടങ്ങി. അതറിഞ്ഞിട്ടാണ് എന്നെ ഈ പരിപാടിയിലേക്ക് വിളിച്ചത്. രാവിലെ എണീറ്റ് ജിമ്മില്‍ പോവുക, വെയിറ്റ് എടുക്കുക, ശരീരത്തിന് പണി കൊടുക്കുക, എന്തിനാ വെറുതെ ആവശ്യത്തിന് പണി അല്ലാതെ കിട്ടുന്നുണ്ട്..ദിലീപ് പറഞ്ഞു.

ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി ചിലവഴിക്കണമെന്നും വീട്ടുമുറ്റത്തെത്തുന്ന ജിം സെന്ററുകൾ ഇതിനായി ഉപയോഗിക്കണമെന്നും ദിലീപ് പറഞ്ഞു. ആരാധകർക്കൊപ്പം ഫോട്ടോയെടുക്കാൻ സമയം ചെലവഴിക്കുമെന്ന് പറഞ്ഞ ദിലീപ് ആരാധകരുടെ അഭ്യർത്ഥനയെ തുടർന്ന് ചാന്ത്‌പൊട്ടിലെയും സൗണ്ട് തോമയിലെയും തന്റെ ശബ്‍ദം അനുകരിച്ചാണ് മടങ്ങിയത്.

രാവിലെ എണീക്കുക… ജിമ്മിൽ പോവുക.. പണി എടുക്കുക.. എന്തിനാ വെറുതെ, അല്ലാതെ തന്നെ പണി കിട്ടുണ്ടുണ്ട് 😂😂തനതു ശൈലിയിൽ ദിലീപേട്ടന്റെ കിടുക്കാച്ചി സ്പീച് 😂😍😎Dileepettan at Qatar 🙂

Dileep Online ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಸೆಪ್ಟೆಂಬರ್ 21, 2018