പ്രശസ്ത ബോളിവുഡ് സംവിധായിക കല്‍പ്പന ലജ്മി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംവിധായിക കല്‍പ്പന ലജ്മി അന്തരിച്ചു. 64 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ധിരുബാനി അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം.

രുഡാലി, ദമാന്‍, ധാര്‍മ്മിയാന്‍ തുടങ്ങി 10 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവര്‍ത്തിച്ച കല്‍പ്പന ലജ്മിയുടെ മരണ വാര്‍ത്തയറിഞ്ഞ് ബോളിവുഡ് താരങ്ങളും അണിയറ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി. 2006 ല്‍ പുറത്തിറങ്ങിയ ചിന്‍ഗാരിയാണ് അവസാന ചിത്രം. 2001 ൽ പുറത്തിറങ്ങിയ ദാമൻ: എ വിക്റ്റിം ഓഫ് വൈറൽ വില്ലൻസ്. ഇന്ത്യൻ സർക്കാർ വിതരണം ചെയ്ത ഈ ചിത്രം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയവയാണ്.