പാകിസ്ഥാനെ വെറുതെ വിടരുത്; ആഞ്ഞടിച്ച് കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

പാകിസ്ഥാനെ വെറുതെ വിടരുതെന്നും തിരിച്ചടിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ. കഴിഞ്ഞ ദിവസം രണ്ടു എസ്‍.പി.ഒ മാരേയും ഒരു പൊലീസ് കോണ്‍സ്റ്റബിളിനെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തിന് പിന്നാലെയാണ് പാകിസ്ഥാനെതീരെ ആഞ്ഞടിച്ച്‌ ലാന്‍സ് നായിക് ഹേംരാജിന്റെ ഭാര്യ രംഗത്തുവന്നത്.വെറുതെ വിടരുതെന്നും മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേനക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും ഹേംരാജിന്റെ ഭാര്യ ആവശ്യപ്പെട്ടു. പാകിസ്താനെ പാഠം പഠിപ്പിക്കാതെ അവര്‍ നമ്മുടെ സൈനികരെ കൊല്ലുന്നത് നിര്‍ത്തില്ലെന്നും ഹേംരാജിന്റെ ഭാര്യ പറഞ്ഞു.